ധർമ്മചക്ര പ്രവർത്തനം
തഥാഗതന്റെ വാക്കുകൾ നമ്മുടെ മനസ്സിൽ ക്ഷേമകരമായ മാറ്റങ്ങൾ കൊണ്ടുവരുന്നതിനെയാണ് ധർമ്മചക്ര പ്രവർത്തനം എന്ന് പറയുന്നത്.
Read Moreതഥാഗതന്റെ വാക്കുകൾ നമ്മുടെ മനസ്സിൽ ക്ഷേമകരമായ മാറ്റങ്ങൾ കൊണ്ടുവരുന്നതിനെയാണ് ധർമ്മചക്ര പ്രവർത്തനം എന്ന് പറയുന്നത്.
Read Moreഅപരന്റെ വേദനകൾ അകറ്റാനായി നമ്മുടെ മനസ്സ് തുടിക്കുമ്പോഴാണ്, ആദ്ധ്യാത്മജ്ഞാനം ആത്മസുഖത്തിൽ ലയിച്ചുള്ള നിഷ്ക്രിയത്വമാകാതെ നമ്മെ മുന്നോട്ട് ചലിപ്പിക്കുന്നത്.
Read Moreപരിതാപമേതുമില്ലാതെ, പരോപകാരത്തിന് സ്വയം സമർപ്പിക്കുന്നതാണ് ഏറ്റവും മഹത്തരമായ ദാനം.
മനസ്സിന്റെ ചലനവും നിശ്ചലതയും തമ്മിലുള്ള ദ്വന്ദ്വം മറികടക്കുന്നതാണ് ഏറ്റവും മഹത്തരമായ ധ്യാനം.
ജീവിതയാത്രയിൽ ഈ ശരീരം വിഘടിച്ചു പോകുന്നതിന് മുമ്പായി നാം അവശ്യം ചെയ്യേണ്ടത് എന്താണ്? വികാരങ്ങളുടെ ചങ്ങലകളിൽ നിന്നും സ്വാതന്ത്ര്യം നേടുക, ശാന്തി നേടുക, എന്നതാണ് അത്.
Read Moreഅപരിമേയമായ മൈത്രീഭാവം (മെത്ത) ഹൃദയവിശാലതയിലേക്കും, ഉള്ളിൽ സ്വാസ്ഥ്യത്തിലേക്കും പുറത്ത് സാന്ത്വനത്തിലേക്കും നയിക്കുന്നു. ബുദ്ധത്വാവസ്ഥയിൽ മൈത്രി താനേ പ്രവഹിക്കുമെങ്കിലും, ദ്വന്ദങ്ങളിൽ കുടുങ്ങിയ സാംസാരികാവസ്ഥയിൽ, മറ്റുള്ളവരെക്കുറിച്ചുള്ള ചിന്തയിലും പ്രവൃത്തിയിലും നാം ശ്രദ്ധാപൂർവ്വം വളർത്തിയെടുക്കേണ്ടതാണ് മൈത്രി. മൈത്രി വളർത്താനൊരു മാർഗ്ഗം.
Read Moreതഥാഗതൻ കടന്നുപോയ മൂന്ന് പൗർണ്ണമികൾ. അന്നത്തെ പൂർണ്ണചന്ദ്രനും മറഞ്ഞിട്ടും ജ്ഞാനോദയത്തിന്റെ നിലാവ് അസ്തമിച്ചില്ല.അനേക ഹൃദയങ്ങളിലെ നിലാവായി, ആ കുളിർമ, ബോധത്തിന്റെ പൗർണ്ണമി, ഇന്നും പ്രഭ ചൊരിയുന്നു.
Read Moreഅനുഭവങ്ങളുടെ ഒരു തുറന്ന ആകാശം. നേരറിവിന്റെ പ്രകാശപ്പരപ്പ്, ഞാനെന്ന ഭാവവും നിനവിൻ മറയും പൊലിഞ്ഞ് ശൂന്യതയുടെ ആനന്ദവിസ്ഫോടനം! – പ്രജ്ഞ, ശീലം, സമാധി എന്നിവയുടെ ഒരുമയിലൂടെ സ്വാതന്ത്ര്യത്തിലേക്കൊരു യാത്ര
Read More